black and white bed linen

കർമ്മം ആണ് ധർമ്മം

എവിടെ ധർമ്മം ഉണ്ടോ അവിടെ വിജയം ഉണ്ട്

ശ്രീ നാരായണ ധർമസേവാ ചാരിറ്റബിൾ സൊസൈറ്റി - ഒരു പരിചയപ്പെടുത്തൽ

ദളിത് പിന്നോക്ക വിഭാഗങ്ങളെ ഒന്നായി കണ്ടുകൊണ്ട് അവരുടെ ജീവിത ഉന്നമനത്തിലൊന്നായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സൊസൈറ്റി ആണ് ശ്രീ നാരായണ ധർമസേവാ ചാരിറ്റബിൾ സൊസൈറ്റി.

ശ്രീ നാരായണ ധർമസേവാ ചാരിറ്റബിൾ സൊസൈറ്റി ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമ വികസനത്തിനായി 14 പദ്ധതിക്കൾ നടപ്പിലാക്കാൻ ഒരുങ്ങുന്നു

നമ്മളോരോത്തരും അനുഭവിക്കുന്ന സമകാലിക അവസ്ഥക്ക് മാറ്റം വരുവാൻ , നിയമം അനുസരിച്ചു പ്രവർത്തിക്കുന്ന ശ്രീ നാരായണ ധർമസേവാ ചാരിറ്റബിൾ സൊസൈറ്റിൽ അംഗമായി സാമൂഹിക ക്ഷേമവും പുരോഗതിയും കൈവരിക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു

എംപ്ലോയ്‌മെന്റ് സർവീസ്

ഇന്ന് ഒരു ജോലി കിട്ടുക എന്നുള്ളത് ബുദ്ധിമുട്ടുള്ള ഒരു കാര്യം ആണ്. ആയതിനു വേണ്ടിയുള്ള സ്വകാര്യ സെർവീസുകാർ ഭീമമായ ഫീസും ഈടാക്കി ചൂഷണം ചെയ്യുമ്പോൾ നിസ്സഹായരായി സഹിക്കാൻ വിധിക്കപ്പെട്ടവർക് താങ്ങും തണലുമായി നില്ക്കാൻ ഈ സേവനം ഉപയോഗപ്പെടും. മിതമായ (നാമമാത്രമായ) ഫീസ് മാത്രം ഈടാക്കി കമ്മീഷൻ ഇല്ലാതെ തൊഴിൽ ലഭ്യമാക്കുന്നതിന് വ്യവസായ - വാണിജ്യ മേഖലകളിലെ ആളുകളുമായും സമിതി നേരിട്ടും സംസ്ഥാന - കേന്ദ്ര സര്കാരുളുമായി കരാറിലേർപ്പെട്ടും പരമാവധി തൊഴിൽ സാധ്യത ഉറപ്പ് വരുത്തും.

SN കോഫി HOUSE
ആദ്യമായി തൃശൂർ ജില്ലയിൽ ഓണം കിഴിഞ്ഞാൽ ഇന്ത്യൻ കോഫി ഹൗസ് മാതൃക യിൽ 20 SNDS കോഫി ഹൗസുകൾ ആരംഭിക്കും. ഒരു ഹോട്ടൽ നടത്തുവാൻ 7 പേര് അടങ്ങുന്ന സംരംഭക താല്പര്യമുള്ള ആളുകളെ സംഘടിപ്പിച് കൃത്യമായ പരിശീലന നൽകി തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശുദ്ധവും പോഷക സമൃദ്ധവും മിതമായ നിരക്കിലും ഭക്ഷണം നൽകുന്ന ഭക്ഷണ ശാലകൾ ആരംഭിക്കും. ഇതുമൂലം ഇരുനൂറോളം പേർക്ക് പ്രത്യക്ഷമായി തൊഴിൽ ലഭ്യമാകുന്നതോടൊപ്പം പരോക്ഷമായി 50 പേർക്ക് ഗുണം ലഭിക്കും.

പ്രധാന സേവനങ്ങൾ

നിയമസഹായം

വലിയവനായാലും ചെറിയവനായാലും നിയമപരമായ പല പ്രതിസന്ധികളും നമുക്കിടയിൽ വരുമ്പോൾ അവ പരിഹരിക്കുന്നതിന് ദളിത് പിന്നാക്ക വിഭാഗക്കാരായ അഭിഭാഷകരുടെ ഒരു പാനൽ തന്നെ നമ്മുടെ സമിതിക്കുണ്ട് സ്ത്രീകൾക്കും ഒരു ലക്ഷത്തിനു താഴെ വാർഷിക വരുമാനം ഉള്ളവർക്കും സൗജന്യ നിയമസഹായം ഉറപ്പുവരുത്തുന്നു. കോടതിയിൽ സൗജന്യമായി അഭിഭാഷകനെ ഏർപ്പാടാക്കി കൊടുക്കുന്നു വിദഗ്ധമായ ആളുകളെ കൊണ്ട് മധ്യസ്ഥത ഒത്തുതീർപ്പ് സ്വത്ത് ഭാഗം വെക്കൽ എന്നിവയ്ക്ക് വേദിയൊരുക്കുന്നു കൂടാതെ പ്രധാന നിയമങ്ങളെ കുറിച്ചുള്ള WhatsApp മെസ്സേജും നിയമ ക്ലാസുകളും സംഘടിപ്പിക്കുന്നതാണ്

മാട്രിമോണിയൽ സർവീസ്
ഒരു വ്യക്തിയുടെ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് വിവാഹം. വിവാഹത്തിലൂടെ ആണ് ഒരാൾ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഈ മേഖലയിലും ചില സ്വകാര്യ ഏജൻസികൾ അമിത നിരക്ക് ഈടാക്കുകയും ചൂഷണം നടത്തുകയും ചെയ്യുമ്പോൾ യാതൊരു വിധ കമ്മീഷനും ഇല്ലാതെ മിതമായ നിരക്കിൽ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള മാട്രിമോണിയൽ സർവീസ് ആണ് നടത്തുന്നത്.
വായ്പാ സേവനം

പലരും യാതൊരു ആസൂത്രണവും ഇല്ലാതെ പല സ്വകാര്യ പണിവിടപാട് സ്ഥാപനങ്ങളിൽ നിന്നും വായ്പ്പ എടുത്ത് ജപ്തിയും ഗുണ്ടായസവുമായി ദുരിതം അനുഭവിക്കുന്ന കാഴ്ച നമ്മൾ കണ്ടുവരുന്നു ന്യൂജൻ ബാങ്കുകൾ എന്ന പേരിൽ ഓൺലൈൻ വായ്പ്പ ക്രെഡിറ്റ് കാർഡ് എന്നീ പുത്തൻ പേരുകളിൽ പല ചൂഷണവും നടന്നുവരുന്നു നമ്മുടെ ഇടയിൽ ബാങ്കിംഗ് മേഖലകളിൽ ഉൾപ്പെടുന്ന വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് ഓരോരുത്തരുടെയും കഴിവിനനുസരിച്ച് ചുരുങ്ങിയ ചിലവിൽ വായ്പ്പ ലഭ്യമാക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമ്പോൾ നമ്മുടെ അംഗങ്ങൾ പല സാമ്പത്തിക കുരുക്കുകളിൽ നിന്നും മോചനത്തിന് വഴിയൊരുക്കും.

കൗൺസിലിംഗ്
സ്‌ട്രെസ്സ്, ഡിപ്രഷൻ തുടങ്ങിയ നിരവധി മാനസിക പ്രശ്നങ്ങൾ മൂലം ആത്മഹത്യ, കൊലപാതകം, വിദ്യാഭ്യാസ തകർച്ച, ബിസിനസ്സിലും തൊഴിലിലുമുള്ള താല്പര്യക്കുറവ് എന്ന് തുടങ്ങിയ പ്രശ്നങ്ങൾ വരുമ്പോൾ മിതമായ നിരക്കിൽ വിദഗ്ധ ആളുകളുടെ കൗൺസിലിംഗ് ഏർപ്പാട് ചെയ്യുന്നു. വിവാഹപൂർവ്വ കൗൺസിലിംഗും വിവാഹമോചനം തടയുന്നതിനുള്ള കൗൺസിലിംഗും ലഭ്യമാക്കുന്നു.
ഉപരിപഠനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

നമ്മുടെ മക്കൾക്ക് ലഭിച്ച മാർക്ക് അനുസരിച്ചും നമ്മുടെ സാമ്പത്തിക സ്ഥിതിയനുസരിച്ചും ഏത് കോഴ്സ് എവിടെ പഠിക്കണമെന്ന് അറിയാതെ നിരവധി പേർ പല സ്വകാര്യ കോളേജുകളിലും ചേർന്ന് നമ്മുടെ മക്കളുടെ ഭാവിയും പണവും നഷ്ടപ്പെടുത്തുന്ന അവസ്ഥ നിലവിലുണ്ട്. ചുരുങ്ങിയ ചിലവിലും സമൃദ്ധരായവർക്ക് സ്കോളർഷിപ്പോടെ സ്വദേശത്തും വിദേശത്തും അവരവരുടെ കഴിവിനും അഭിരുചിക്കുമനുസരിച്ചുള്ള കോഴ്സുകൾ ചെയ്യാൻ വിദഗ്ധരുടെ സഹായത്തോടെ അവസരമൊരുക്കുന്നു.

സർക്കാർ ഇൻഷുറൻസ് പദ്ധതികൾ
കേന്ദ്രസർക്കാരിൻ്റെ ചെറിയ പ്രീമിയം അടച്ചുള്ള വളരെയധികം പദ്ധതികൾ ഉണ്ടെങ്കിലും നമ്മളതറിഞ്ഞോ അറിയാതെയോ അവഗണിക്കുകയാണ്. പക്ഷേ നിസ്സാര തുക മുടക്കി നമ്മൾ ഈ പദ്ധതികളിൽ ഉൾപ്പെട്ട് നമ്മുടെ കുടുംബസുരക്ഷ ഉറപ്പാക്കേണ്ടതാണ്.
മംഗല്യ ക്ഷേമനിധി

നമ്മുടെ അംഗങ്ങളുടെ ഗ്രൂപ്പുണ്ടാക്കി പദ്ധതിയിൽ ചേരുന്നവർക്ക് വിവാഹത്തിന് മുൻപായി പണം ലഭിക്കുന്ന പദ്ധതി.

മരണാനന്തര ക്ഷേമനിധി
നമ്മുടെ അംഗങ്ങളുടെ ഗ്രൂപ്പുണ്ടാക്കി ആർക്കെങ്കിലും മരണം സംഭവിച്ചാൽ 200 രൂപ വീതം ശേഖരിച്ച് മരിച്ച ദിവസം തന്നെ മിനിമം ഒരു ലക്ഷം രൂപയിൽ കുറയാത്ത സംഖ്യ മാക്സിമം എത്ര വേണമെന്ന് കാലാനുസൃതമായി തീരുമാനിക്കാം. വീട്ടിലെത്തിക്കുന്നു.
ചുരുങ്ങിയ ചിലവിൽ തീർത്ഥാടന പദ്ധതി

നമ്മുടെ അംഗങ്ങൾക്ക് മനസ്സിനും ശരീരത്തിനും ഉന്മേഷവും ഉണർവും ലഭിക്കുന്നതിനും ആത്മീയവും ഭൗതികവുമായ നേട്ടങ്ങൾക്കും തീർത്ഥാടനവും വിനോദയാത്രയും സമന്വയിപ്പിച്ച് ചുരുങ്ങിയ ചിലവിൽ താമസ ഭക്ഷണ സൗകര്യത്തോടെ പോകാൻ കഴിയുന്ന പദ്ധതി.

ധർമ്മ ഭവന പദ്ധതി
നമുക്കിടയിൽ സ്വന്തമായി വീടില്ലാത്തവരും ഉള്ള വീട് നാശമായവരും നിരവധിയേറെയുണ്ട്. സർക്കാരിൽ നിന്ന് ലഭിക്കുന്ന സഹായത്തോടൊപ്പം സി.എസ്.ആർ ഫണ്ടും മറ്റുവിധത്തിലുള്ള ഫണ്ടുകളും ശേഖരിച്ച് അത്യാവശ്യം സൗകര്യത്തോടെ താമസിക്കാനാവുന്ന വീട് നൽകുന്ന പദ്ധതി.
സാമൂഹ്യ ജാഗ്രത

സാമൂഹ്യ ജാഗ്രതയിലെ കുറവാണ് നമ്മുടെ നാട്ടിൽ പല അഴിമതികൾക്കും അക്രമങ്ങൾക്കും കാരണം. നമ്മുടെ കുട്ടികൾ പലരും വഴിതെറ്റുന്നത് അക്രമങ്ങൾ കണ്ടിട്ടും ഭീതിയോടെ നിശബ്ദരാകുന്ന നിസ്സഹായാവസ്ഥയിലായ നമ്മളോരോരുത്തരും അനുഭവിച്ചുകൊണ്ടിരിക്കുന്ന സമകാലികാവസ്ഥകൾക്ക് മാറ്റം വരുത്താൻ നിയമപരമായി പ്രവർത്തിക്കുന്ന നമ്മുടെ അംഗങ്ങളുടെ സംഘബലത്തിൽ സാധിക്കുന്നതാണ്. വിവരാവകാശ നിയമം, സേവനാവകാശ നിയമം എന്നിവ ഉപയോഗിച്ച് അഴിമതിയും ചൂഷണവും തടഞ്ഞ് സമഗ്രവികസനം ഉറപ്പുവരുത്താൻ നമ്മുടെ അംഗങ്ങളെ പ്രാപ്തരാക്കുന്നു. WhatsApp ഗ്രൂപ്പുകൾ രൂപീകരിച്ച് സമകാലിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തി സാമൂഹ്യസുരക്ഷയും ക്ഷേമവും വികസനവും ഉറപ്പുവരുത്താൻ നമുക്ക് കഴിയുന്നു.

ആശുപത്രിയിൽ സഹവാസി സേവനം
ഇന്നത്തെ ന്യൂക്ലിയർ കുടുംബ വ്യവസ്ഥയിൽ പെട്ടെന്ന് ഒരസുഖം വന്ന് ആശുപത്രിയിലായാൽ ഒരു കൂട്ടിനുപോലും ആളില്ലാത്ത അവസ്ഥയാണ്. അതുപോലെ നമ്മുടെ സമൂഹത്തിലെ നിർധനരായവർക്ക് ഇത്തരം സേവനം ചെയ്യുന്നതിന് സ്വകാര്യ ഏജൻസികളിൽ നിന്ന് ലഭിക്കുന്നതിൽ നിന്നും മാന്യമായ വേദനം നൽകി അതോടൊപ്പം ദാതാവിനെ ചൂഷണം ചെയ്യാതെയുള്ള സേവനം ഉറപ്പാക്കുന്നു

മണിച്ചിത്ര ആർക്കേഡ്, തൃശൂർ - 680021 Phone : +91 9446 622 948, +91 9496223176